കുട്ടനാട് : കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തുന്ന ലോംഗ് മാർച്ച് ജനുവരി പത്തിന് ഉച്ചയ്ക്ക് 2ന് തെങ്ങണയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് മാർച്ച് കുരിശുംമൂട് അരമനപ്പടി കവല വഴി പെരുന്നയിൽ എത്തിച്ചേരും പെരുന്നയിൽ നിന്നും കുട്ടനാട് നോർത്ത് സൗത്ത് ബ്ലോക്കുകമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് കിടങ്ങറ,മാമ്പുഴക്കരി വഴി രാമങ്കരിയിൽ എത്തിച്ചേരും. രാമങ്കരിയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും ഡി.സി.സി. പ്രസിഡന്റ് എം.ലിജു,യു.ഡി.എഫ് ചെയർമാൻ എം മുരളി എന്നിവർ പ്രസംഗിക്കുമെന്ന് കുട്ടനാട് നോർത്ത്, സൗത്ത് ബ്ലോക്ക് പ്രസിഡന്റുമാരായ ജോസഫ് ചേക്കോടൻ, വി.കെ. സേവ്യർ എന്നിവർ അറിയിച്ചു.