ആലപ്പുഴ: ടെമ്പോ ട്രാവലർ ഡ്രൈവറെ ആക്രമിച്ച് പണം കവർന്ന രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ നഗരചത്വരത്തിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലർ ഡ്രൈവറായ തിരുവനന്തപുരം കുന്നുകുഴി സ്വദേശി അജുലാലിനെ(42) ആക്രമിച്ച് കൈവശമുണ്ടായിരുന്ന 4500 രൂപ കവർന്ന കേസിൽ മണ്ണഞ്ചേരി ആഫിക് മൻസിലിൽ ഹാരിസ്(48), കാഞ്ഞിരംചിറ തെക്കേ പുളിക്കൽ പ്രശാന്ത്(25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. എഎസ്ഐ കെ.ടി. മധു, സീനിയർ സി.പി.ഒ സുധി, സി.പി.ഒമാരായ സേതു, ഉണ്ണിക്കൃഷ്ണൻ, ജോയി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.