ആലപ്പുഴ: പുന്നപ്ര സഹകരണ ആശുപത്രിയിലെ 350കിലോവാട്സ് ശേഷിയുള്ള ജനറേറ്റർ തകരാറിലായതിനെ തുടർന്ന് വാടകയ്ക്ക് എടുത്ത ജനറേറ്ററും പ്രവർത്തന രഹിതമായതാണ് ഞായറാഴ്ച ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ആശുപത്രി സെക്രട്ടറി അറിയിച്ചു.മറ്റൊരു ജനറേറ്റർ കൂടി വാടയ്ക്ക് എടുത്ത് പ്രശ്നം പരിഹരിച്ചതായും വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ശസ്ത്രക്രിയ തടസപ്പെട്ടു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.വൈദ്യുതി മുടങ്ങിയെങ്കിലും ശസത്രക്രിയകൾ ഉച്ചയ്ക്കു ശേഷം നിശ്ചയിക്കപെട്ട സമയത്ത് നടത്തി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇത് സംബന്ധിച്ച് രോഗികളോ ബന്ധുക്കളോ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സെക്രട്ടറി വാർത്താകുറിപ്പിൽ അറിയിച്ചു.