കായംകുളം: വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലുള്ള ചിങ്ങോലി സ്വദേശിയ്ക്ക് മുതുകുളം തെക്ക് കാരുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച ചികിത്സാധനസഹായം ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ് കൈമാറി. കാരുണ്യം ഭാരവാഹികളായ കെ. രാജേഷ് കുമാർ, എൻ. രാജ്‌നാഥ്, വി. വിജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുശീല സോമരാജൻ എസ്. ആനന്ദവല്ലി എന്നിവർ പങ്കെടുത്തു.