sinil

കറ്റാനം: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഭരണിക്കാവ് മേഖല സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷാജി എം.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ദയകുമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജ്, ബി.സത്യപാൽ, രാജൻ ഡ്രീംസ് ,എസ്.അജോയ് കുമാർ, അജി പേരാത്തേരിൽ, അഭിലാഷ്, ചന്ദ്രബോസ് വള്ളികുന്നം,വന്ദന സുരേഷ്, മഹേഷ് വെട്ടിക്കോട് എന്നിവർ സംസാരിച്ചു. മേഖലയിലെ 14 ശാഖാ യോഗം ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും യൂണിയൻ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു.