കറ്റാനം: എസ്.എൻ.ഡി.പി യോഗത്തിനെതിരെ പ്രവർത്തിക്കുന്ന സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന്, സുഭാഷ് വാസു അംഗമായ തെക്കേ മങ്കുഴി 344-ാം നമ്പർ ശാഖ പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ പ്രമേയം അവതരിപ്പിച്ചു. കട്ടച്ചിറ 2023-ാം നമ്പർ ശാഖായോഗം സെക്രട്ടറി രാജപ്പൻ പിന്താങ്ങി. മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർക്കും യോഗം നേതൃത്വത്തിനും പൊതുയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ശാഖായോഗം മുൻ ഭാരവാഹിയാണ് സുഭാഷ് വാസു.