ആലപ്പുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ദേശ് രക്ഷാ മാർച്ച് 11ന് ആലപ്പുഴയിൽ നടത്താൻ ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
അമ്പലപ്പുഴ കുഞ്ചൻ സ്മാരകത്തിൽ നിന്ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ജാഥ പല്ലന കുമാരകോടിയിൽ സമാപിക്കും.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. എം.നസീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എച്ച്.ബഷീർകുട്ടി, സെക്രട്ടറിമാരായ അഡ്വ.എ.എ.റസാഖ്, ബി.എ.ഗഫൂർ, നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ.ഫസലുദ്ദീൻ, അയ്യൂബ് മജീദ്, എസ്.മുഹമ്മദ് സാലിഹ്, ബാബു ഷെരീഫ്, പൂക്കുഞ്ഞ് കോട്ടപ്പുറം, എം.എസ്.സലാമത്ത്, പി.എസ്.ഉമ്മർകുട്ടി, ബൈജു കുന്നുമ്മ,വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സഫീർപീടിയേക്കൽ, നജ്മൽ ബാബു, എ.എം.നൗഫൽ, ജബ്ബാർകൂട്ടോത്ര, നവാസ് മുണ്ടകത്തിൽ, ഹാമിദ് മാസ്റ്റർ, ഫസൽ അലിഖാൻ തുടങ്ങിയവർ പങ്കെടുത്തു.