അമ്പലപ്പുഴ: തമിഴ്നാട് സ്വദേശിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട് അരിയാളൂർ മണിപ്പത്തുർ അണ്ണാ നഗറിൽ പൂരസ്വാമിയുടെ മകൻ ഗുണയെയാണ് (44) തിങ്കളാഴ്ച്ച രാത്രി പുറക്കാട് കരൂർ ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നയാളാണ് മരിച്ച ഗുണ. . മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.