ആലപ്പുഴ:അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ രാവിലെ 9.30 മുതൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് അധ്യക്ഷത വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 754 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്. ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തിൽ ലഭ്യമാകും. അദാലത്തിൽ പങ്കെടുക്കുന്ന ഗുണഭോക്താക്കൾക്ക് അപേക്ഷ എഴുതി നൽകാനായി പ്രത്യേക കൗണ്ടറും സജ്ജീകരിക്കും. പദ്ധതി നിർവഹണ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിക്കും.