ചേർത്തല:വയലാർ രാമവർമ്മയുടെ വീടിനു സമീപം സ്വകാര്യ പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളി. രൂക്ഷമായ ദുർഗന്ധവും രോഗഭീതിയും മൂലം പ്രദേശവാസികൾ വലയുന്നു. ചേർത്തല പൊലീസിൽ പരാതി നൽകി. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും വയലാർ ഒരുമ റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.