ചേർത്തല:നഗരത്തിലെ അനധികൃത വാഹന പാർക്കിംഗിനെതിരെ പൊലീസും മോട്ടോർവാഹന വകുപ്പും നടപടി തുടങ്ങി. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം,മുനിസിപ്പൽ വ്യാപാര സമുച്ചയം, സ്‌കൂളുകൾക്ക് സമീപം,നഗരത്തിലെ തിരക്കേറിയ റോഡുകൾ എന്നിവിടങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെയാണ് നടപടി. ഇത്തരത്തിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ അധികൃതർ നോട്ടീസ് പതിപ്പിച്ചു. മുനിസിപ്പൽ വ്യാപാര സമുച്ചയത്തിൽ അനധികൃ പാർക്കിംഗ് പാടില്ലെന്നു ഹൈക്കോടതി കോടതി നിർദ്ദേശവുമുള്ളതാണ്.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റോഡരികിലെ പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.