ചേർത്തല:കേരള സംസ്ഥാന ജനകീയ പ്രതരോധ സമിതി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.കെ.ജോയ് അനുസ്മരണം നടത്തി.ഇതിന്റെ ഭാഗമായി കണിച്ചുകുളങ്ങരയിൽ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡന്റ് ടി.ബി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ആർ. പാർത്ഥസാരഥി വർമ മുഖ്യ പ്രഭാഷണം നടത്തി. കെ.എ.വിനോദ് അദ്ധ്യക്ഷനായി.പി.വി.സുരേഷ്ബാബു,കെ.പി. മനോഹരൻ,എൻ.കെ.ശശികുമാർ എന്നിവർ സംസാരിച്ചു.