ചേർത്തല:വിശപ്പു രഹിത കേരളം പദ്ധതി താലൂക്കിൽ നടപ്പാക്കുന്നതിനായി സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് ചേർത്തല റസ്റ്റ് ഹൗസിൽ നടക്കുമെന്ന് മന്ത്രി പി.തിലോത്തമൻ അറിയിച്ചു.നിലവിൽ ഭക്ഷണ വിതരണ രംഗത്ത് പ്രവർത്തിച്ചുവരുന്നവരും സർക്കാരിന്റെ നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുവാൻ സന്നദ്ധതയുള്ള സംഘടനകളും സ്ഥാപനങ്ങളും പങ്കെടുക്കണം.