photo

ചേർത്തല:ചേർത്തല തെക്ക് സഹകരണ ബാങ്ക് ഇനി ഞായറാഴ്ചയും പ്രവർത്തിക്കും. ബാങ്ക് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ ആദ്യ നിക്ഷേപം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ബി.സുദർശനൻ അദ്ധ്യക്ഷനായി. കെ.രമേശൻ, ആർ.സുഖലാൽ,ബി.ഫൽഗുണൻ, രജനി ദാസപ്പൻ, കെ.വി.ഷീബ എന്നിവർ സംസാരിച്ചു.ഇടപാടുകാർക്കുള്ള പുതുവർഷ സമ്മാനമായാണ് ഞായർ പ്രവർത്തിദിവസമാക്കിയതെന്ന് അധി​കൃതർ പറഞ്ഞു. പകരം വ്യാഴം അവധിയായിരിക്കും.