അരൂർ: എരമല്ലൂർ സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെയും വിശുദ്ധ അന്തോനീസിന്റെയും തിരുനാളിന് തുടക്കമായി. 12 ന് സമാപിക്കും. വികാരി ഫാ.ആഷ്ലിൻ കുത്തുകാട്ട് കൊടി ഉയർത്തി.ഫാ. ലൂയിസ് പുളിക്കൽ സഹകാർമ്മികത്വം വഹിച്ചു.കൊച്ചി രൂപത ചാൻസലർ ഫാ.ഷൈജു പര്യാത്തുശേരിൽ കുർബാന അർപ്പിച്ചു. തിരുനാൾ ദിനമായ 12 ന് വൈകിട്ട് 4.30ന് കൊച്ചി രൂപത ബിഷപ്പ് ഡോ.ജോസഫ് കരിയിൽ കുർബാന അർപ്പിക്കും.