ആലപ്പുഴ: പാട്ടുകളം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ പാർവതി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 6 മുതൽ പാർവതി ദർശനം ആരംഭിക്കും. ഇന്ന് വൈകിട്ട് 4.30 ന് ഇളനീർ താലപ്പൊലി, 5.30 ന് ഇളനീർ അഭിഷേകം. നാളെ രാവിലെ 6 ന് പാർവതി ദർശനത്തിന് ക്ഷേത്രയോഗം പ്രസിഡന്റ് കെ.സദാശിവൻ ഭദ്രദീപ പ്രകാശനം നടത്തും. 7.30 ന് സോപാനസംഗീതം,8.30 ന് സംഗീതാർച്ചന,11 ന് നൃത്തനൃത്ത്യങ്ങൾ,12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് തിരുവാതിരകളി,7.45 ന് എട്ടങ്ങാടി പ്രസാദവിതരണം.