ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല ടൗൺ 490-ാം നമ്പർ ശാഖയിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക കുടുംബ യൂണിറ്റിന്റെ 19-ാമത് വാർഷികവും കുടുംബ സംഗമവും 12ന് നടക്കും.രാവിലെ 10.30ന് കുടുംബ സംഗമം ശാഖ സെക്രട്ടറി സി.സോമനാഥൻ ഉദ്ഘാടനം ചെയ്യും. സ്വാമിദാസ് അദ്ധ്യക്ഷനാകും.11ന് ഗുരുദേവ ദർശന പഠന വിഭാഗം കോ-ഓർഡിനേറ്റർ അഖിൽ അപ്പുക്കുട്ടൻ ക്ലാസെടുക്കും.കൺവീനർ തുളസിഭായി വിശ്വനാഥൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.തുടർന്ന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും.ഉച്ചയ്ക്ക് 2.15 ന് കലാമത്സരങ്ങൾ ,വൈകിട്ട് 5ന് സംഗീതാർച്ചന, 6ന് പൊതുസമ്മേളനം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡന്റ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു മുഖ്യപ്രഭാഷണം നടത്തും.രേണുക മനോഹരൻ,അജിത്ത് ദാസ്,സി.സോമനാഥൻ,മുരുകൻ,എ.ഡി.സതീശൻ,ടി.എ.ദിനേശൻ,ചന്ദ്രഗുപ്തൻ എന്നിവർ സംസാരിക്കും.പുഷ്പ സുരേന്ദ്രൻ സമ്മാനദാനം നിർവഹിക്കും.