പൂച്ചാക്കൽ : പാണാവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റായി നോമിനേറ്റ് ചെയ്ത അബ്ദുൽ ജബ്ബാറിന് മുൻ പ്രസിഡന്റ് ഏ.കെ.സദാനന്ദൻ ചാർജ് കൈമാറി. യോഗത്തിൽ ഡിസിസി പ്രസിഡന്റ് എം.ലിജു,തൈക്കാട്ടശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ആർ.രവി, ഡി സി സി സെക്രട്ടറിമാരായ പി.ടി.രാധാകൃഷ്ണൻ ,എം.ആർ.രാജേഷ്, സി.പി.വിനോദ് കുമാർ, അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് അഷറഫ്, പാണാവള്ളി നോർത്ത് മണ്ഡലം പ്രസിഡന്റ് സുധാകരൻ എന്നിവർ പങ്കെടുത്തു.