പൂച്ചാക്കൽ :പൊതുപണിമുടക്ക് ദിവസം ശുചീകരണത്തിനായി മാറ്റിവച്ച് വടുതല എൻ.എ.എസ്.സി ക്ലബ്ബ് പ്രവർത്തകർ. ഇഴജന്തുക്കളുടെ ശല്യം കൂടുതൽ അനുഭവപ്പെടുന്ന നദ്‌വത്ത് നഗർ യു.പി സ്കൂൾ മുതൽ മണിയമ്പള്ളി തോട് വരെയുള്ള ഭാഗങ്ങളാണ് ശുചീകരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് സമീർ, സെക്രട്ടറി അജ്മൽ എന്നിവർ നേതൃത്വം നൽകി.