ആലപ്പുഴ: കയർബോർഡിന്റെ കൊച്ചിയിലെ ആസ്ഥാനവും ആലപ്പുഴയിലെ കയർ മ്യൂസിയവും ലോക് സഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളും രാജ്യ സഭാംഗങ്ങളും ഉൾപ്പെടെ 50 അംഗ സംഘം സന്ദർശിച്ചു.
കയർ മേഖലയിലെ തൊഴിൽ സാദ്ധ്യത , നവീകരണം, ഉത്പാദന വൈവിദ്ധ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് സംഘം എത്തിയത്. കയർബോർഡ് ചെയർമാൻ സുധീർ ഡാർഗിന്റെ നേതൃത്വത്തിലായിരുന്നു പര്യടനം.ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ സാദ്ധ്യത, തൊഴിൽ സാദ്ധ്യത,ഭാവിയിൽ ഉണ്ടാകാവുന്ന വളർച്ച, പരിശീലന രീതി തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ പ്രധാന വിഷയമായത്. ദേശീയ പണിമുടക്ക് കാരണം ഇന്നലെ കയറുമായി ബന്ധപ്പെട്ട മിക്ക സ്ഥാപനങ്ങളും അടഞ്ഞു കിടന്നതിനാൽ പുന്നമടയിൽ ഹൗസ് ബോട്ടിലാണ് യോഗം നടന്നത്.
ഇന്ന് കൊച്ചിയിൽ ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണൻ പറഞ്ഞു.