ചേർത്തല : സ്വാമി വിവേകാനന്ദൻ ലോകത്തിനു മുന്നിൽ ഉയർത്തിയ യഥാർത്ഥ ഹിന്ദുധർമ്മമല്ല അമിത്ഷായുടെ ഹിന്ദുത്വമാണ് രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ അദ്ധ്യക്ഷനായി.കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ്,എ.എ.ഷുക്കൂർ,നെടുമുടി ഹരികുമാർ,എം.കെ.ജിനദേവ്,എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,അനിൽബോസ്,മധുവാവക്കാട്,സി.ഡി.ശങ്കർ എന്നിവർ പങ്കെടുത്തു.രാവിലെ നടന്ന ഉപവാസം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു.സി.കെ.ഷാജിമോഹൻ,ടി.എച്ച്.സലാം,സി.ആർ.സന്തോഷ്,രാജേന്ദ്രബാബു.കെ.പി.ആഘോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.