കുട്ടനാട് : പ്രളയദുരിതാശ്വാസ വിതരണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഡി.സി.സി. അംഗം സി.വി.രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി.ഡി. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ ജി. സൂരജ്, കെ.സജീവ് , ബാബു കളത്തിൽ , റ്റി.റ്റി.തോമസ് , ഷാജി ചെറുകാട്, ശോഭന സുകുമാരൻ, എസ്.കമലമ്മ, പി.ബി.സോമനാഥൻ, കെ.കെ.ജോസഫ്, എസ്.രാജീവ്, റ്റി.ജി.മണിയൻ, ഏലിയാസ് കൊച്ചുപറമ്പ് , സി.ജി.സുനിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.