കായംകുളം: ശ്രീ വിഠോബ ഹൈസ്കൂളിലെയും കായംകുളം ബി.ആർ.സിയുടെയും നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കമ്മ്യൂണിറ്റി ഔട്ട് റീച്ച് ട്രെയിനിംഗ് പ്രോഗ്രാം മിന്റെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവ്വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ എൻ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്.വി. ബിജു, ജില്ലാ പ്രോജക്ട് ഡയറക്ടർ എ.സിദ്ദിഖ് , പി മനോജ് തുടങ്ങിയവർ സംസാരിച്ചു.