photo

ചേർത്തല : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പൊതു പണിമുടക്ക് ചേർത്തലയിൽ പൂർണം. കയർഫാക്ടറികൾ ഉൾപ്പെടെ വ്യവസായ സ്ഥാപനങ്ങളും വ്യാപാര - വാണിജ്യ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു.കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല.ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനവും മണിക്കൂറുകൾനീണ്ട സത്യഗ്രഹവും നടത്തി. കോടതിക്കവലയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ തൊഴിലാളികളും നേതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചേർത്തല നഗരസഭ ഓഫീസിന് സമീപം നടന്ന സത്യഗ്രഹം എം.കെ ഉത്തമൻ ഉദ്ഘാടനംചെയ്തു.അഡ്വ.കെ.ജെ.സണ്ണി അദ്ധ്യക്ഷനായി. സമാപനയോഗം അഡ്വ.കെ.പ്രസാദ് ഉദ്ഘാടനംചെയ്തു.പി.ഷാജിമോഹൻ,ജി.ബൈജു,എൻ.എസ്.ശിവപ്രസാദ്,എൻ. ആർ.ബാബുരാജ്,എ.പി.പ്രകാശൻ,കെ.കെ.ചെല്ലപ്പൻ,സുരേഷ്ബാബു,എ.എസ്.സാബു,കെ.വി.ഉദയഭാനു,ഷേർളി ഭാർഗവൻ, കെ.പി.മനോഹരൻ,യു.മോഹനൻ എന്നിവർ സംസാരിച്ചു.

പണിമുടക്കിൽ പൂർണമായി അണിനിരന്ന കയർതൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും ആൾകേരള കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മി​റ്റി അഭിനന്ദിച്ചു.പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി.