മാവേലിക്കര : മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിൽ പുനർനിർമ്മിച്ച കളിത്തട്ടിന്റെ സമർപ്പണം ഇന്ന് രാവിലെ 9നും 10നും മദ്ധ്യേ ക്ഷേത്ര മേൽശാന്തി കിഴക്കേ കളരിക്കൽ സൗപർണ്ണികയിൽ അരുൺ നമ്പൂതിരി നിർവഹിക്കും. വൈകിട്ട് 6ന് വിജയരാഘവക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള ചെട്ടികുളങ്ങര കുത്തിയോട്ട സമിതിയുടെ കുത്തിയോട്ട പാട്ടും ചുവടും, 8.30ന് തിരുവാതിരകളി.
നാളെ രാവിലെ പൗർണമിസംഘത്തിന്റെ വാർഷികവും ശ്രീഭദ്രാ പ്രബോധിനി നാരായണീയ സത്സംഗവും നടക്കും. 11 ന് രാവിലെ 7 മുതൽ സർപ്പബലിക്ക് വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലത്തിലെ എം.പി വിനായകൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.