ആലപ്പുഴ:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തിയ പണിമുടക്കിന് പിന്തുണയുമായി മാദ്ധ്യമ സമൂഹവും.

കെ.യു.ഡബ്ല്യു.ജെ, കെ.എൻ.ഇ.എഫ് ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രകടനം നടത്തി. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.യു.ഗോപകുമാർ, സെക്രട്ടറി ആർ.രാജേഷ്, ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര ,ട്രഷറർ ജോജിമോൻ, കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ.നാരായണൻ നായർ, സെക്രട്ടറി വി.എസ് ജോൺസൺ, ജോയിന്റ് സെക്രട്ടറി പി.വി ലൈജുമോൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പ്രസ് ക്ളബിനു മുന്നിൽ ഭക്ഷണവിതരണവും നടന്നു.

എ.എം.ആരിഫ് എം.പി., ടി.ജെ.ആഞ്ചലോസ്, പി.പി.ചിത്തരഞ്ജൻ, ബാബു ജോർജ്ജ്, സി.ആർ. ജയപ്രകാശ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും, ട്രേഡ് യൂണിയൻ നേതാക്കളും ഇവിടെയെത്തി ഭക്ഷണം കഴിച്ചു.ഹോട്ടലുകൾ തുറക്കാത്തതിനെത്തുടർന്ന് വലഞ്ഞ വാഹനയാത്രക്കാർക്കും പൊലീസ് ഉദ്യോസ്ഥർക്കും ഭക്ഷണവിതരണകേന്ദ്രം ആശ്വാസമായി.