ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് മുൻ മാനേജരായിരുന്ന പാലയ്ക്കൽ കെ.ശങ്കരൻ നായർ സ്മാരക - വിജ്ഞാന വിലാസിനി അവാർഡിന് മലയാള സർവ്വകലാശാല പ്രഥമ വൈസ് ചാൻസലർ കെ.ജയകുമാറിനെ തിരഞ്ഞെടുത്തു. സ്കൂൾ സ്റ്റാഫ് കൗൺസിലാണ് 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഏർപ്പെടുത്തിയത്.

നാളെ രാവിലെ 10ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ അവാർഡ് സമ്മാനിയ്ക്കും. പി.ടി.എ പ്രസിഡന്റ് എം.എസ്. സലാമത്ത് അദ്ധ്യക്ഷത വഹിക്കും.സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ അനുസ്മരണം നടത്തും. സ്കൂളിന്റെ 83 -ാമത് വാർഷികവും യാത്രയപ്പ് സമ്മേളനവും 14 ന് രാവിലെ 10ന് നടക്കും.ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ പി.രാജേശ്വരി പ്രതിഭകൾക്ക് അവാർഡുകൾ വിതരണം ചെയ്യും.

പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ജിജി എച്ച്.നായർ, പ്രഥമാദ്ധ്യാപിക സുനിത ഡി. പിള്ള, സ്റ്റാഫ് സെക്രട്ടറിമാരായ സി.എസ്.ഹരികൃഷ്ണൻ.

ആർ.ശ്രീലാൽ, എൻ.രാധാകൃഷ്ണപിള്ള, കെ.രഘുകുമാർ, ബി.കെ.ബിജു, എസ്.അജിത്ത്കുമാർ, ബി.ശ്രീ പ്രകാശ് എന്നിവർ പങ്കെടുത്തു.