a

മാവേലിക്കര : നെയ്ക്കാവടിയുമായി ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ കല്ലട കാവടി സംഘം മാവേലിക്കരയിലെത്തി. ശബരിമലയിൽ അഭിഷേകം ചെയ്യുന്നതിനുള്ള നെയ് നിറച്ച കാവടിയുമായി കിഴക്കേ കല്ലട കുരുവേലിൽ, പടിഞ്ഞാറെ കല്ലട ചാങ്ങിയത്ത് കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് ഇന്നലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദർശനത്തിനു ശേഷം കുരുവേലിൽ കുടുംബത്തിന്റെ തായ്‌വഴിയായ കോട്ടയ്ക്കകം മന്താനത്ത് ശ്രുതിലയ വീട്ടിൽ ഭജനയും കാവടി പൂജയും നടത്തിയ സംഘം അവിടെ വിശ്രമിച്ചു. ഇന്ന് വെളുപ്പിന് പുറപ്പെടുന്ന സംഘം ചെങ്ങന്നൂർ, ആറന്മുള, ചെറുകോൽപ്പുഴ, റാന്നി വഴി എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി വഴി അഴുത പമ്പയിലൂടെ ധനു 29ന് സന്നിധാനത്തെത്തും. മകര സംക്രമ ദിവസം രാവിലെ 18ാം പടി കയറി അര്‍ർച്ചനകളും പൂജകളും നടത്തി കാവടി സംഘം പടിയിറങ്ങും.