ചേർത്തല: അംഗൻവാടികളിൽ നൽകുന്നത് പോലെ നിലത്തെഴുത്ത് കളരികളിൽ പഠിക്കുന്ന കുട്ടികൾക്കും പോഷകാഹാരം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കേരള നിലത്തെഴുത്താശാൻ സംഘടന സംസ്ഥാന കമ്മി​റ്റി യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സരോജ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ജെ.അരവിന്ദാക്ഷൻ, എ.കെ.രവി,എൻ.ആർ.അമ്മിണി,അംബിക,നടരാജൻ, കെ.ആർ നേശമണി, വിധുബാല, എ.ജി ശോഭന എന്നിവർ സംസാരിച്ചു.