ഹരിപ്പാട്: ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച ശിശു സൗഹൃദ പൊലീസ് കേന്ദ്രം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജില്ല പഞ്ചായത്ത് അഗങ്ങൾ, നഗരസഭ ചെയർപേഴ്സൺ തുടങ്ങിയവർ പങ്കെടുക്കും. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ 9 ലക്ഷം രൂപ ചെലവിട്ടാണ് ഒറ്റ ഹാളോടുകൂടിയ കെട്ടിടം നിർമ്മിച്ചത്. സ്റ്റേഷനിൽ പരാതിയും മറ്റു് ആവശ്യങ്ങളുമായി കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകൾ, കൊച്ചു കുട്ടികളുമായി എത്തുന്ന സ്ത്രീകൾ എന്നിവർക്ക് വിശ്രമിക്കാനും കുട്ടികൾക്ക് കളിക്കാനും സൗകര്യം ഒരുക്കുന്ന കേന്ദ്രമാണ് ശിശു സൗഹൃദ പൊലീസ് കേന്ദ്രം.
അമ്മമാർക്ക് മുലയൂട്ടാൻ പ്രത്യേകം റൂം സജ്ജീകരിച്ചിട്ടുണ്ട്. ബാല പ്രസിദ്ധീകരണങ്ങൾ, കളിക്കോപ്പുകൾ എന്നിവയും ഇവിടെ ഉണ്ടാകും.