ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി നിർവഹണ ഉദ്യോഗസ്ഥരെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ദേശീയ അംഗീകാരം നേടിയ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെയും ആദരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്
മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാരി
സ്വാഗതം പറഞ്ഞു. കെ. സുകുമാരൻ, എ.വി.രഞ്ജിത്ത്, ബി.വിജയമ്മ, അജയൻ അമ്മാസ്, അംബുജാക്ഷി ടീച്ചർ, ഇന്ദു സന്തോഷ്, ബിബിൻ.സി.ബാബു, എം.സോമലത, ഷൈമോൾ നന്ദകുമാർ, എം.എ. അലിയാർ, സുകുമാരപിളള, തമ്പി മേട്ടുതറ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജുമോൻ.എസ് നന്ദി പറഞ്ഞു.