ആലപ്പുഴ: തീരദേശ വാസി​കൾക്ക് ദുരന്ത നിവാരണ തയ്യാറെടുപ്പുകൾക്കായുള്ള പരിശീലനം നൽകുന്നു. 6 മാസത്തിനുള്ളിൽ തീരദേശത്തെ മുഴുവൻ ഗ്രാമങ്ങളിലും പരിശീലനം കിട്ടിയ സംഘങ്ങളെ രൂപപ്പെടുത്തുക എന്നതാണു ലക്ഷ്യം. ആലപ്പുഴ രൂപത സൊസൈറ്റി,കാരിത്താസ് ഇന്ത്യ,റേഡിയോ നെയ്തൽ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജൻസി മെെഡിക്കൽ സർവീസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനം. ഉദ്ഘാടനം 11 ന് മംഗലം ദേവാലയ ഹാളിൽ കെ.എസ്.ഡി.എം.എ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർവഹിക്കും. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജൻസി മെഡിക്കൽ സർവീസാണ് ക്ലാസുകൾ നയിക്കുന്നത്.