ആലപ്പുഴ: ഭൂരഹിത ഭവനരഹിതരെ പൂർണമായും ഒഴിവാക്കിയും അർഹരായിട്ടുള്ള ഗുണഭോക്താക്കളെ അവഗണിച്ചും നടപ്പാക്കുന്ന ലൈഫ് പദ്ധതി ഭൂരഹിതരോടുമുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു. ബ്ലോക്ക് തല മേളകളും ജില്ലാ ലൈഫ് മേളയുടെയും പേരിൽ ജനങ്ങളെ സംഘടിപ്പിക്കുന്നതിന് സർക്കാർ കള്ള പ്രചാരണങ്ങൾ നടത്തുകയാണ്. പഞ്ചായത്ത് രാജ് സംവിധാനത്തെ അട്ടിമറിക്കുന്ന സർക്കാർ നിലപാടിനെതിരെയും ലൈഫ് പദ്ധതിയിലെ തട്ടിപ്പിനെതിരെയും 16 ന് ജില്ലയിലെ മുഴുവൻ കോൺഗ്രസ് ത്രിതല ജനപ്രതിനിധികളും രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തുമെന്നും ലിജു പറഞ്ഞു.