പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾക്കുള്ള സൗജന്യ തൊഴിൽ പരിശീലനം 12 ന് രാവിലെ 10ന് പൂച്ചാക്കൽ ഫിഷറീസ് ഓഫീസിൽ നടക്കും. പഞ്ചായത്തംഗം എൻ.പി.പ്രദീപ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ, റഷീന സാനു, മിനി ഗോപി, പുഷ്പലത ഉണ്ണികൃഷ്ണൻ, നൈസി ബെന്നി തുടങ്ങിയവർ ക്ലാസുകളെടുക്കും. പേപ്പർ ബാഗ് നിർമ്മാണം, കാറ്ററിംഗ് സർവീസ് എന്നിവയ്ക്കാണ് തുടക്കത്തിൽ പരിശീലനം.