കുട്ടനാട് : ചതുർത്ഥ്യാകരി ഗുരുപുരം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പതിനാറാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 12 മുതൽ 16 വരെ നടക്കും. 12ന് വൈകിട്ട് 7നും 8 നും മദ്ധ്യേ ക്ഷേത്രം തന്ത്രി നാരായണ പ്രസാദ്, മേൽശാന്തി മനേഷ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 13 വൈകിട്ട് 8.30 ന് എസ് എൻ കലാ വേദിയുടെ കലാപരിപാടികൾ .14വൈകിട്ട് 6ന് താലപ്പൊലി വരവ്.15 രാത്രി 8ന് കുട്ടികളടെ കലാപരിപാടികൾ.16ന് വൈകിട്ട് 6ന് മഹാകവി കുമാരനാശൻ ജംഗ്ക്ഷനിൽ നിന്നും താലപ്പൊലി വരവ്.