ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മി​ഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകളെ ഫലകം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്ക് സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി ഇരുപത്തിമൂന്ന് വകുപ്പുകളുടെ സേവനവും സമ്മേളന നഗറിൽ സംഘടിപ്പിച്ചു. ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ജെ.ബെന്നി, ലൈഫ് മി​ഷൻ ജില്ലാ കോ ഓഡിനേറ്റർ പി.പി.ഉദയ സിംഹൻ എന്നിവർ ഉദ്യോഗസ്ഥരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുവർണ പ്രതാപൻ, സുധർമ്മ ഭുവനചന്ദ്രൻ ,എം.എ.അഫ്സത്ത്, ജി.വേണു ലാൽ , ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ബിബി വിദ്യാനന്ദൻ, അനിത സതീഷ്, ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രജിത്കരിക്കൽ, എ.രജിത, എൻ.മുരളീധരൻ, തുടങ്ങിയവർ സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജെ.ജോസഫ് സ്വാഗതവും ജോയിന്റ് ബി.ഡി.ഒ വി.ആർ.ലൈലാമണി നന്ദിയും പറഞ്ഞു.