ambala

അമ്പലപ്പുഴ: അഖിലേന്ത്യാ കിസാൻ സഭ അമ്പലപ്പുഴ മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.മോഹൻദാസ്, പി.കെ.സദാശിവൻപിള്ള, സി.രാധാകൃഷ്ണൻ, അഡ്വ.ആർ.ശ്രീകുമാർ , സി.കെ.ബാബുരാജ് ,കെ.എം. ജുനൈദ്, ബി.അൻസാരി, വി.വിശ്വനാഥൻ, സി.വാമദേവ് ,ഇ.കെ.ജയൻ, വി.സി.മധു തുടങ്ങിയവർ സംസാരി​ച്ചു. പുതിയ ഭാരവാഹികളായി പി.കെ.ബാബുരാജ് (പ്രസിഡന്റ്‌) ,ബി.അൻസാരി (സെക്രട്ടറി) അടങ്ങുന്ന 31 അംഗ മണ്ഡലം കമ്മിറ്റിയെയും തി​രഞ്ഞെടുത്തു.