ആലപ്പുഴ : എ.സി കനാൽ തുറക്കുക,തോടുകളുടെ ആഴം കൂട്ടുക, പി.ആർ.എസ് വഴി ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ബാങ്ക് വായ്പ സർക്കാർ അടയ്ക്കുക ,കർഷക പെൻഷൻ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എം.മാണി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ 17 ന് രാമങ്കരിയിൽ കർഷകസംഗമം നടത്തും. തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്യും.
സ്റ്റഡി സെന്ററിന്റെ ജില്ലാ ചെയർമാനായി പ്രൊഫ.ഷാജോ കണ്ടകുടിയേയും ജനറൽ കൺവീനറായി സി.ടി.തോമസ് കാച്ചാ കോടത്തിനെയും തിരഞ്ഞെടുത്തു.