തുുറവൂർ: ആൾ ഇന്ത്യ എൽ.ഐ .സി ഏജന്റ്സ് ഫെഡറേഷൻ ചേർത്തല ബ്രാഞ്ച്, വാർഷിക പൊതുയോഗം അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി .ആർ.അജയൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ഏജന്റുമാരെയും നൂറു പോളിസികൾ തികച്ചവരേയും ഡിവിഷണൽ സെക്രട്ടറി വിനയ് തിലക്, സാലസ് എന്നിവർ ചേർന്നു ആദരിച്ചു വി.വി.പുഷ്പകുമാർ, കെ.വി. ചന്ദ്രബാബു, ഡി. അനിൽ ,മോളി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ആർ.അജയൻ (പ്രസിഡന്റ്) ഡി. അനിൽ, മോളീവർഗ്ഗീസ് (വൈസ് പ്രസിഡന്റുമാർ) വി.വി.പുഷ്പകുമാർ(സെക്രട്ടറി) ബി.ഗീതമ്മ (ജോയിന്റ് സെക്രട്ടറി) വി.എസ്.രേണുക (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.