അമ്പലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4ന് നീർക്കുന്നം വളഞ്ഞവഴി ജംഗ്ഷനിൽ ജനജാഗ്രത സദസ് നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ കെ.സോമൻ, വൈസ് പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ, ഡി. പ്രദീപ്‌, എൽ. പി. ജയചന്ദ്രൻ എന്നിവർ പ്രസംഗിക്കും.