tv-r

അരൂർ.ദേശീയപാതയിൽ അബാദ് കോൾഡ് സ്റ്റോറേജിന് സമീപം ടോറസ് ലോറി ഇടിച്ച് അരൂർ കാട്ടിത്തറ കെ.സി കരുണാകരൻ (75) മരിച്ചു.ഇന്നലെ രാവിലെ എട്ടു മണിയോടെ വീട് പണിക്കുള്ള സിമന്റ് കടയിൽ നിന്നും ട്രോളിയി​ൽ കയറ്റി റോഡിലൂടെ തള്ളി വരുന്നതിനിടെ ടോറസ് ലോറിയിടിക്കുകയായിരുന്നു.ഉടനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.ഭാര്യ. സുകേശിനി. മകൾ: സോജ. മരുമകൻ: ശശി.അരൂർ പൊലീസ് കേസെടുത്തു