ആലപ്പുഴ : നഗരത്തിലെ പ്രധാന പൊതുപരിപാടികൾക്കും സാംസ്കാരിക പരിപാടികൾക്കും വേദിയാകാറുള്ള നഗര ചത്വരം(മുനിസിപ്പൽ മൈതാനം) ഇനി മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരിൽ അറിയപ്പെടും. നഗരസഭയുടെ കീഴിലുള്ള കോംപ്ലക്സുകൾക്ക് മൺമറഞ്ഞ പ്രമുഖ നേതാക്കളുടെ പേരുകൾ നൽകാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനിച്ചത്. മുൻസിപ്പൽ സത്രത്തിന് മുൻമന്ത്റി തച്ചടി പ്രഭാകരന്റെ പേരിട്ടു.
മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് മുൻ മുനിസിപ്പൽ ചെയർമാൻ കെ.എസ്.ജനാർദ്ദനനന്റെ പേര് നൽകും. ടി.വി. തോമസ് സ്മാരക ടൗൺഹാളിന് മുന്നിൽ ടി.വി.തോമസിന്റെ പ്രതിമ സ്ഥാപിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.