ആലപ്പുഴ: പൊലീസ് ഭീഷണിയിൽ മനംനൊന്ത് പാലക്കുളം പുത്തൻവീട്ടിൽ സുധാകരന്റെ മകൻ അക്ഷയ്‌ദേവ്(19) ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണവും പൊലീസുകാർക്കെതിരെ നടപടിയും വേണമെന്നാവശ്യപ്പെട്ട് കരളകം വാർഡിൽ കൗൺസിലർ ആർ.ആർ.ജോഷിരാജിന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. മുൻ ചെയർമാൻ തോമസ് ജോസഫ്(രക്ഷാധികാരി) ആർ.ആർ.ജോഷിരാജ് (ചെയർമാൻ), കറുകയിൽ വാർഡ് കൗൺസിലർ പി.എം.ശാലിനി( വൈസ് ചെയർമാൻ), കൊറ്റംകുളങ്ങര വാർഡ് കൗൺസിലർ പാർവതി (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.