മൂലമറ്റം :എടാട് അന്ത്യൻ പാറഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടു പൊയ വാഗമൺ കോട്ടമല ഡിവിഷൻസ്വദേശി കലേഷ് (18) പൊലീസ് പിടിയിലായി. .ആലപ്പുഴയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി വാഗമൺ വഴി വരുന്നതിനിടെ അന്ത്യൻ പാറയിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ട് ബൈക്കുകാരനെ സഹായിച്ചശേഷം സ്കൂട്ടർ ഉപേക്ഷിച്ചശേഷം ബൈക്കുമായി കടന്നു കളയുകയായിരുന്നു. സി.സി ടിവി ക്യാമറയിൽ യുവാവിന്റെ ചിത്രം പതിഞ്ഞിരുന്നു. അന്വേഷണത്തിനിടെ പീരുമേടിന് സമീപം ബൈക്കിൽ കറങ്ങുകയായിരുന്ന കലേഷിനെ പൊലീസ് കണ്ടെത്തി. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിൽ മുട്ടത്ത് വച്ച് പിടിയിലാവുകയായിരുന്നു. പ്രതി പ്രായപൂർത്തിയാകുന്നതിനു മുമ്പ് വാഗമൺ, ഈരാറ്റുപേട്ട, തൊടുപുഴ എന്നി സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് മോഷണം നടത്തിയിരുന്നു.ആലപ്പുഴ സ്വദേശി മേരിയുടെ സ്കൂട്ടർ മോഷ്ടിച്ച് വരുന്നതിനിടെയാണ് ഇയാൾ അപകടത്തിൽ പെട്ട ബൈക്കുമായി കടന്നത്.ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ സ്കൂട്ടർ മോഷണത്തിന് കേസ് എടുത്തിട്ടുണ്ട്. ബിടെക് ഒന്നാം വർഷ വിദ്യാർത്ഥി ആണ് കലേഷ്.