ചേർത്തല:കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും നാളെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടക്കും.പദ്ധതിയിൽപ്പെടുത്തി വീടുനിർമ്മാണം പൂർത്തിയാക്കിയ 1375 കുടുംബങ്ങളും കരാറിലേർപ്പെട്ടവരുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.വീടു പൂർത്തിയാക്കിയവരുടെ തുടർ പ്രവർത്തനങ്ങൾ സുഗമമായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു,ബി.ഡി.ഒ കെ.എ.തോമസ്,സ്​റ്റാൻഡിംഗ് കമ്മി​റ്റിചെയർമാൻമാരായ സുധർമ്മിണിതമ്പാൻ,വിജയമ്മരവീന്ദ്രൻ അംഗം ജയിംസ്ചിങ്കുതറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9ന് ഭക്ഷ്യമന്ത്റി പി.തിലോത്തമൻ സംഗമം ഉദ്ഘാടനം ചെയ്യും. പ്രഭാമധു അധ്യക്ഷയാകും.പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം എ.എം.ആരിഫ് എം.പി നിർവഹിക്കും.വിവിധ മേഖലകളിൽ മികവുകാട്ടിയവരെയും നിർവഹണ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ,ജില്ലാ ദാരിദ്റ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ജെ.ബെന്നി,ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേ​റ്റർ പി.പി.ഉദയസിംഹൻ എന്നിവർ ആദരിക്കും.