മാവേലിക്കര: നഗരസഭയും പുന്നപ്ര കാർമ്മൽ കോളേജ് ഒഫ് എൻജിനീയറിംഗും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ നഗരസഭ അദ്ധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.പോൾ.കെ.മാത്യു അദ്ധ്യക്ഷനായി. ഫാ.ജസ്റ്റിൻ ആലുക്കൽ, കെ.വി.ജോർജ്ജ്, എം.പ്രകാശ്കുമാർ എന്നിവർ സംസാരിച്ചു. പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടത്തിയ സെമിനാർ പ്രൊഫ.പി.ആർ.വെങ്കിട്ടരാമൻ നയിച്ചു.