ചേർത്തല:മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം ഇന്ന് നടക്കും. എട്ടങ്ങാടി പ്രസാദവിതരണം ഉച്ചയ്ക്ക് നടക്കും.ഭക്തരുടെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്ന് രാവിലെ കാവടി,മഞ്ഞൾക്കുടം അഭിഷേകവും പന്തീരടിപൂജയും.തുടർന്ന് ശതകലശപൂജ,കളഭംപൂജ,10.30ന് സ്‌പെഷ്യൽ നാദസ്വരകച്ചേരി,11ന് പാർവതിദേവിക്ക് കലശാഭിഷേകം,11.30ന് ശതകലശാഭിഷേകം. ഉച്ചയ്ക്ക് 12ന് കളഭാഭിഷേകം. 12.30ന് കൂടിയെഴുന്നെള്ളിപ്പ്. 1ന് എട്ടങ്ങാടി പ്രസാദ വിതരണം,വൈകിട്ട് 6ന് പുഷ്പാഭിഷേകം,7ന് ചു​റ്റുവിളക്ക്,രാത്രി 8ന് അഞ്ച് ആനപ്പുറത്ത് എഴുന്നെള്ളിപ്പും സേവയും.