photo1

ചാരുംമൂട്: ഇവി​ടെ യാത്രക്കാർക്ക് ഭീഷണിയാകുന്നത് റോഡി​ലെ കുഴി​യല്ല. റോഡരി​കി​ലെ പാക്കൂനയാണ്. കായംകുളം പുനലൂർ സംസ്ഥാനപാതയിൽ വെട്ടിക്കോട് ജംഗ്ഷന് സമീപം റോഡരി​കിലെ പാറയുടെയും മണ്ണിന്റെയും കൂനയാണ് വി​ല്ലനാകുന്നത്.

ആറുമാസം മുൻപ് പി.ഡബ്ല്യു.ഡി വർക്കിന്റെ ഭാഗമായി കറ്റാനം തഴവാ ജംഗ്ഷനിലെ ഭാഗത്തെ ഓട പൊളിച്ചതിന്റെ വേസ്റ്റും പാറകളും വെട്ടിക്കോട് മേപ്ലിക്കുറ്റി ജംഗ്ഷന് സമീപം റോഡരി​കിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ഇതുവരെയും അത് നീക്കം ചെയ്യാനുള്ള നടപടികൾ ഒന്നുമുണ്ടായി​ല്ല. റോഡരി​കിൽ നിന്ന് അരമീറ്റർ അകലെ അല്ലാതെ നിക്ഷേപിച്ചിരിക്കുന്ന പാറയും മണ്ണും ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രണ്ടുതവണ ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടെങ്കിലും ഭാഗ്യം കൊണ്ട് മാത്രം നിസാര പരിക്കുകളേ ഉണ്ടായുള്ളൂ.

......

പാറക്കൂന വെട്ടി​ക്കോട് ക്ഷേത്രവഴി​യി​ൽ

വെട്ടിക്കോട് ക്ഷേത്രത്തിന്റെ മുൻഭാഗത്തോട് ചേർന്ന റോഡരികിലാണ് മാലി​ന്യ നിക്ഷേപം. വെട്ടിക്കോട് വിശേഷ ദിവസമായ ഞായറാഴ്ചകളിൽ വലിയ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. നാളിതുവരെ ഈ പാറയും നീക്കം ചെയ്യാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

......

വലിയ പാറകൾ ഉൾപ്പടെയുള്ള ഈ വേസ്റ്റ് കൂന എത്രയും പെട്ടെന്ന് നീക്കണം. എപ്പോൾ വേണേലും വലിയ അപകടത്തിന് കാരണമായേക്കാം. ഇത് നീക്കാനുള്ള നടപടി പി ഡബ്ല്യു ഡിയുടെ ഭാഗത്ത് നിന്നുണ്ടാകണം.

മഹേഷ്, വെട്ടിക്കോട് പ്രദേശവാസി