ആലപ്പുഴ: വിദ്യാഭ്യാസ വായ്പ എടുത്ത ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിന്നുള്ളവരുടെ യോഗം നാളെ രാവിലെ 10 ന് മുല്ലയ്ക്കൽ നരസിംഹപുരം ആഡിറ്റോറിയത്തിൽ നടക്കും. വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് രാജൻ.കെ.നായരും ജനറൽ സെക്രട്ടറി ജോ‌ർജ് മാത്യുവും ജില്ലാ പ്രസിഡന്റ് ജോസഫ് നെടുമുടിയും അറിയിച്ചു. ഫോൺ: 9539795195.