tv-r

തുറവൂർ :വീടിനു മുന്നിൽ കളിച്ചു കൊണ്ടിരി​ക്കെ മൂന്ന് വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. തുറവൂർ വടക്ക് ചാലപ്പള്ളി നികർത്ത് രഞ്ജിത്ത് - ബിൻസി ദമ്പതികളുടെ ഏക മകൾ അവന്തികയാണ് മരിച്ചത്. പാണാവള്ളി കാരാളപ്പതി ക്ഷേത്രത്തിന് സമീപമുള്ള ബിൻസിയുടെ വീട്ടിൽ വച്ച് ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ കൈയി​ലാണ് പാമ്പുകടിയേറ്റത്. പാമ്പ് കടിച്ചതറിയാതെ കല്ല് കൊണ്ട് മുറിഞ്ഞതാണെന്നാണ് കുട്ടി അമ്മയോട് പറഞ്ഞത്.അൽപ സമയത്തിനു ശേഷം കുട്ടിയുടെ കയ്യിൽ നീരും നിറ വ്യത്യാസവും കണ്ടതിനെ തുടർന്ന് ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ചേർത്തല കെ.വി.എം.ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.